Saturday, July 21, 2012

വിശപ്പ്‌


സ്വര്‍ണ്ണ പാത്രത്തില്‍ മാത്രം ഉണ്ണുന്നവരെ
നിങ്ങള്‍ക്ക്  അറിയുമോ ആവോ 
ഇവിടെ വേറെയും ചിലരുണ്ടെന്ന്

ടാര്‍ പാത്രത്തില്‍ തിന്നുന്നവര്‍
കൊണ്ക്രീറ്റ്‌ പാത്രത്തില്‍ ഉണ്ണുന്നവര്‍
മണ്ണ് പാത്രത്തില്‍ കഴിക്കുന്നവര്‍
അവര്‍ക്ക്  വിശപ്പ്‌ അടുക്കുക എന്നത്
മാത്രമാണ് ഓരോ ദിവസത്തെയും ലക്‌ഷ്യം
നാളെ എന്നൊന്നില്ല
ഇന്നും ഇന്നിന്റെ വിശപ്പും മാത്രം
ഇവര്‍ക്ക് ലോകമേ തറവാട്

കൂടെ കിടക്കുന്ന പട്ടിയുടെ വിശപ്പും അറിയുന്നവര്‍
അവരെ ഊട്ടി സ്വന്തം വിശപ്പ്‌ മറക്കുന്നവര്‍
തനിക്കും തന്റെ കൂടെ കിടക്കുന്നവനും
കുപ്പ കൂനയില്‍ ഭക്ഷണം തേടുന്നവര്‍

ഇവരും മനുഷ്യജന്മം
നല്ല പച്ച മനുഷ്യര്‍

No comments:

Post a Comment