Wednesday, July 18, 2012

തോട്ടി ഏന്തിയവര്‍

വിലക്കപ്പെട്ടവര്‍ വൃത്തിഹീനര്‍  ഇവര്‍
നാടിന്റെ വിഴുപ്പു പേറുന്നവര്‍
നിന്റെയും എന്റെയും വിസര്‍ജ്യം പേറുന്നവര്‍
തൊട്ടു കൂടാത്തവര്‍ തീണ്ടികൂടാത്തവര്‍

തൊലിവെളുത്തവന്റെ ആരോഗ്യത്തിനു
അവന്റെ ആയുസ്സ് അടിയറവു വെച്ചവന്‍ 
മറ്റുള്ളവന്റെ കയ്യൊന്നു തൊട്ടാല്‍
കൈ കഴുന്നവരെ ഒന്നോര്‍ക്കുക
ഇവര്‍ എന്നും നിങ്ങളുടെ 
വിഴുപ്പില്‍ സ്നാനം ചെയ്യുന്നവര്‍
നിന്റെ നാളെക്കായ്‌
അവന്റെ തലമുറകള്‍ ഹോമിക്കുന്നവന്‍

എന്നിട്ടും അധകൃതന്‍ എന്ന
കൂരമ്പു
  കൊണ്ട് കുത്തി നോവിക്കുന്നു
അധകൃതരായ ഇവര്‍ ഇല്ലെങ്കില്‍
അറിയുക മനം കറുത്തവരേ
നിങ്ങള്‍ കാണുന്ന ഭൂമി
ഇത്ര സുന്ദരിയാവില്ലായിരുന്നു

ലോകത്തിന്റെ വിഴുപ്പെടുക്കുന്നവരേ
ഈ വൃത്തികെട്ട ജന്മങ്ങളുടെ
മനസ്സിലെ ഓവുചാലുകള്‍ ആരു കഴുകിക്കളയും

No comments:

Post a Comment