Wednesday, May 30, 2012

ജോസപ്പേട്ടന്റെ സിലിമ


ജോസപ്പേട്ടന്റെ സിലിമാ
*********************
അയ്യോ നമ്മടെ ജോസപ്പെട്ടന്‍ പുതിയ സിലിമേല്‍ അഭിനിയിക്കുവാണ് കേട്ടാ , ഏതോ ഡാം പോട്ടതിരിക്കാന്‍ ക്ലാസ്സെടുക്കാന്‍ പോണ മാഷാണ് പോലും,ഇത് നമ്മുടെ മുല്ലയാണെന്ന് ആരും തെറ്റിദ്ധരിക്കരുത് ,കാരണം ഈ സിലിമേല് പുള്ളിക്കാരന്‍ ഒറ്റയ്ക്കാണു ഡാം പോട്ടാണ്ട് നോക്കി ഇരിക്കണത് .ഇനിയിപ്പോ ബിരിയാനിയെങ്ങാന്‍ കൊടുക്കുന്നുണ്ടോ എന്നാ പഴമൊഴി പോലെ, ലങ്ങേരു അഭിനയിച്ചു ഈ പടം പോളിഞ്ഞില്ലേല്‍ നമ്മുടെ മുല്ല പോളിയാണ്ടിരുന്നലോ. എല്ലാം ഒരു ബിശ്വാസമല്ലേ.
ആ ബിശ്വസത്തിലാണ് ചുണ്ണാമ്പ് ഗവേസനത്തിനു തുറന്ന ഓട്ടകള്‍ അടക്കാന്‍ പുള്ളിക്കാരന്‍ നമ്മുടെ അണ്ണാചിമാരോട് പറഞ്ഞത് "നീന്‍ഗ അടചോളീ നമ്മട സിലിമ പൊട്ടൂല അതുകൊണ്ട് മുല്ലയും പൊട്ടൂലാന്നു".
പിന്നെ നമ്മുടെ പടത്തിലെ വില്ലത്തി തലൈവി അവിടെ പഠിച്ച ചാണക്യ തന്ത്രങ്ങള്‍ മുയുവന്‍ പുറത്തെടുത്തു കളിക്കുന്നുണ്ട് . എവിടെ വെള്ളം കണ്ടാലും അത് ഞമ്മക്ക് എന്ന് പിച്ചും പേയും പറയുന്ന അമ്മച്ചി നമ്മുടെ കോടതിയെ കേസ് കൊണ്ട് മൂടുന്നുണ്ട്, എല്ലാത്തിലും ഒന്നേ ഉള്ളൂ വെള്ളം വേണം വെള്ളം വേണം.
ഇതൊക്കെ സ്റ്റേജിന്റെ പുറകു വശത്തു നടക്കുന്ന കാരണം നമ്മുടെ ജീര്‍ണളിസ്ട്ടുകലോന്നും ഇതൊന്നും പൊതുജനം അറിയണ്ട എന്നുള്ളത് കൊണ്ടും അവരുടെ പ്രധാന ഹൈലൈറ്റ് തമാശകള്‍ ആയ " മണിപ്രവാള കഥകളുടെ " കോപ്പി വിറ്റ്‌ തീരേണ്ടത് കൊണ്ടും ഇതൊക്കെ അങ്ങ് അവസാനത്തെ താളില്‍ കിട്ടിയ ഇച്ചിരി സ്ഥലത്ത് തിരികി കേറ്റി വച്ചിട്ടുണ്ട്.ഇപ്പൊ നടക്കുന്ന ത്രില്ലര്‍ സിലിമയുടെ ത്രില്ല് എന്തിനു അവരായിട്ടു കളയണം.

വാല്‍ക്കഷണം : ഇതൊന്നും കണ്ടു ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു കാര്യവും ഇല്ലാ എല്ലാവര്ക്കും ഒരു രൂപയ്ക്ക് തോണി വിതരണം ചെയ്യുന്നതാവും

ഈ സിലിമ സ്പോണ്‍സര്‍ ചെയ്തിരികുന്നത് : തൊമ്മന്‍ ഗ്രൂപ്‌,കേരള പോലീസ്‌, മാധ്യമ കിങ്കരന്മാര്‍, പിന്നെ ഇച്ചിരി പാവം കുണ്ടകളും
"

No comments:

Post a Comment